ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബിജെപി നാഷണല് വൈസ് പ്രസിഡന്റും പാര്ട്ടി മുതിര്ന്ന അംഗവുമായ ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. താന് കോവിഡ് പോസിറ്റീവ് ആയെന്നുള്ള വിവരം ഉമ തന്നെയാണ് ട്വിറ്റര് പോസ്റ്റിലൂടെ
 

ബിജെപി നാഷണല്‍ വൈസ് പ്രസിഡന്‍റും പാര്‍ട്ടി മുതിര്‍ന്ന അംഗവുമായ ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. താന്‍ കോവിഡ് പോസിറ്റീവ് ആയെന്നുള്ള വിവരം ഉമ തന്നെയാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചെറിയ പനിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. താനുമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ക്വറന്‍റീനില്‍ പോകണമെന്നും കോവിഡ് ടെസ്റ്റ് എത്രയും വേഗം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.