യോഗി ആദിത്യനാഥ് വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ; ഉന്നാവോയിൽ പ്രതിഷേധം തുടരുന്നു

ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയാകുകയും പ്രതികൾ തീ കൊളുത്തി കൊല്ലുകയും ചെയ്ത യുവതിയുടെ മൃതദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വസതിയിലെത്തണമെന്നും
 

ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയാകുകയും പ്രതികൾ തീ കൊളുത്തി കൊല്ലുകയും ചെയ്ത യുവതിയുടെ മൃതദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വസതിയിലെത്തണമെന്നും ഇതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളുവെന്നും ബന്ധുക്കൾ നിലപാട് സ്വീകരിച്ചു.

മുഖ്യമന്ത്രി കർശനമായ നടപടി പ്രഖ്യാപിക്കണം. തനിക്ക് സർക്കാർ ജോലി നൽകണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ആവശ്യപ്പെട്ടു. മകളെ ഇല്ലാതാക്കിയവരെ ഹൈദരാബാദിലേതു പോലെ വെടിവെച്ചു കൊല്ലണമെന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് യുവതിയുടെ മൃതദേഹം ഉന്നാവിലെ വസതിയിലെത്തിച്ചത്. 90 ശതമാനവും പൊള്ളലേറ്റതിനാൽ മൃതദേഹം ദഹിപ്പിക്കാതെ മറവു ചെയ്യാനാണ് ബന്ധുക്കളെ തീരുമാനം. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്