{"vars":{"id": "89527:4990"}}

ഉന്നാവോ ബലാത്സംഗ കേസ്: കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു
 

 

ഉന്നാവോ ബലാത്സംഗ കേസിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. പ്രതിയും ബിജെപി മുൻ എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു കൂടുതൽ വാദത്തിലേക്ക് കടക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു. 

അതിജീവിതക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ റദ്ദാക്കാറില്ല. എന്നാൽ ഉന്നാവ് കേസിൽ സാഹചര്യം ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു

കേസിൽ അതിജീവിതയെ സംരക്ഷിക്കുന്നതും ആവശ്യമായ സഹായങ്ങൾ നൽകുന്നതും അഭിഭാഷകയായ യോഗിതയാണ്. ഹീനമായ കുറ്റമാണ് പ്രതി നടത്തിയത്. ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തു. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതെന്നും സിബിഐ വാദിച്ചു