യുപിയിൽ ട്രക്കും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 മരണം; മരിച്ചവരിൽ ആറ് പേർ കുട്ടികൾ
ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ ട്രക്കും ബൊലേറോയും കൂട്ടിയിച്ച് പതിനാല് പേർ മരിച്ചു. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. ഇനാര ഗ്രാമത്തിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്. ടയർ പഞ്ചറായതിനെ
Nov 20, 2020, 09:58 IST
ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ ട്രക്കും ബൊലേറോയും കൂട്ടിയിച്ച് പതിനാല് പേർ മരിച്ചു. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. ഇനാര ഗ്രാമത്തിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്.
ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ബൊലേറോ ഇടിച്ചുകയറുകയായിരുന്നു. ബൊലേറോയിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ച 14 പേരും.
ഒരു വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഏഴിനും 15നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. 20നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച മറ്റുള്ളവർ