യുപിയിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 പേർ മരിച്ചു

ഉത്തർപ്രദേശിൽ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മുറാദ് നഗറിലാണ് സംഭവം സംസ്കാര ചടങ്ങിനിടെ ആളുകൾക്ക് മേലേക്ക്
 

ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മുറാദ് നഗറിലാണ് സംഭവം

സംസ്‌കാര ചടങ്ങിനിടെ ആളുകൾക്ക് മേലേക്ക് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. കനത്ത മഴയിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.

പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.