യുപിയിൽ കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 17 പേർ മരിച്ചു

ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 17 പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. കാൺപൂരിന് സമീപത്തുള്ള സച്ചേന്ദിയിൽ
 

ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 17 പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. കാൺപൂരിന് സമീപത്തുള്ള സച്ചേന്ദിയിൽ വെച്ചാണ് അപകടമുണ്ടായത്

ജെസിബിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. അഹമ്മദാബാദിലേക്ക് പോകുകയായിരുന്നു ബസ്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.