യുപിയിൽ തിരിച്ചെത്തിയ തൊഴിലാളികളുടെ ദേഹത്ത് അണുനാശിനി സ്‌പ്രേ ചെയ്ത് പോലീസ്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്ത് യുപിയിൽ തിരിച്ചെത്തിയ തൊഴിലാളികൾക്ക് നേരെ മനുഷ്യത്വരഹിതമായ പെരുമാറ്റവുമായി ഉത്തർപ്രദേശ് സർക്കാർ. തൊഴിലാളികളെ
 

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്ത് യുപിയിൽ തിരിച്ചെത്തിയ തൊഴിലാളികൾക്ക് നേരെ മനുഷ്യത്വരഹിതമായ പെരുമാറ്റവുമായി ഉത്തർപ്രദേശ് സർക്കാർ. തൊഴിലാളികളെ ഒന്നിച്ചിരുത്തി അണുനാശിനി സ്‌പ്രേ ചെയ്താണ് ഇവരെ സ്വീകരിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് യുപി പോലീസ് നേരിടുന്നത്. യുപി ബറേലിയിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

സംഭവം വിവാദമായതോടെ ന്യായീകരണവുമായി പോലീസ് രംഗത്തെത്തി. ക്ലോറിനും വെള്ളവും കലർത്തിയാണ് ഇവരുടെ ദേഹത്ത് തളിച്ചതെന്നും രാസലായനികൾ ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. സ്‌പ്രേ ചെയ്യുന്ന സമയത്ത് കണ്ണടച്ചു വെക്കാൻ നിർദേശിച്ചിരുന്നതായും ഇവർ പറഞ്ഞു

മനുഷ്യത്വരഹിതമായ പെരുമാറ്റമായിരുന്നില്ല. വലിയ തിരക്കുണ്ടായിരുന്നു. ഞങ്ങൾക്ക് മികച്ചത് എന്നു തോന്നതാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.