അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും അഞ്ചാം ദിവസവും സ്തംഭിച്ചു. കോൺഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തിന്റെ യോഗം ബഹിഷ്‌കരിച്ചു. ഭരണഘടനയിൽ രണ്ട് ദിവസത്തെ ചർച്ച നടത്തിയാൽ പ്രതിഷേധത്തിൽ നിന്ന് പിൻമാറാമെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും സർക്കാർ ഗൗനിച്ചിട്ടില്ല അദാനി, മണിപ്പൂർ, വയനാട്, സംഭാൽ, ഫിഞ്ചൽ ചുഴലിക്കാറ്റിന് തമിഴ്‌നാടിന് സഹായം, കർഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങൾ ലോക്‌സഭയിൽ അടിയന്തര പ്രമേയമായും രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രവാക്യം മുഴക്കി പിൻമാറാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞ് വീണ്ടും 12 മണിക്ക് ചേർന്നപ്പോഴും ബഹളം തുടർന്നു. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ത്യ-ചൈന വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്‌സഭയിൽ നടത്താനിരുന്ന പ്രസ്താവനയും മാറ്റിവെച്ചു.
അദാനിയെ ചൊല്ലി തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin