ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിത്തം; 20 പേർ വെന്തു മരിച്ചു

ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. കനൗജ് ജില്ലയിലെ ചിലൊയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നു. പൊള്ളലേറ്റാണ് 20
 

ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. കനൗജ് ജില്ലയിലെ ചിലൊയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നു. പൊള്ളലേറ്റാണ് 20 പേരും മരിച്ചത്.

ജയ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. അരമണിക്കൂറിന് ശേഷമാണ് തീയണക്കാൻ സാധിച്ചത്.

20 പേരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി. അപകടസമയത്ത് ബസിൽ നിറയെ ആളുകളുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു