വരവര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാൻ ബോംബെ ഹൈക്കോടതി നിർദേശം

വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന കവി വരവര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാൻ ബോംബെ ഹൈക്കോടതിയുടെ നിർദേശം. മഹാരാഷ്ട്ര സർക്കാരിന്റെ ചെലവിൽ 15 ദിവസത്തെ ചികിത്സക്കായി
 

വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന കവി വരവര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാൻ ബോംബെ ഹൈക്കോടതിയുടെ നിർദേശം. മഹാരാഷ്ട്ര സർക്കാരിന്റെ ചെലവിൽ 15 ദിവസത്തെ ചികിത്സക്കായി നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് അനുമതി

ചട്ടങ്ങൾ പ്രകാരം വരവര റാവുവിന്റെ കുടുംബത്തിന് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കാനും അനുമതിയുണ്ട്. റാവുവിനെ അടിയന്തര വൈദ്യപരിശോധനക്ക് വിധേയമാക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിപ്പോർട്ട് അനുസരിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയത്.

നിരവധി രോഗങ്ങളാൽ അവശതയനുഭവിക്കുന്ന വരവര റാവുവിനെ ജയിൽ മോചിതനാക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹേമലതയും ജാമ്യം തേടി വരവര റാവുവും നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി