ഒടുവിൽ മോചിതൻ; ജാമ്യം ലഭിച്ച വരവര റാവു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി

ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന കവി വരവര റാവു ജയിൽ മോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി കഴിഞ്ഞ
 

ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന കവി വരവര റാവു ജയിൽ മോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22ന് വരവര റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷം മുംബൈ നാനാവതി ആശുപത്രിയിൽ ചകിത്സയിലായിരുന്നു അദ്ദേഹം

ഇന്നലെ രാത്രി വൈകിയാണ് വരവര റാവുവിനെ ഡിസ്ചാർജ് ചെയ്തത്. അഭിഭാഷക ജന്ദിരാ ജയ്‌സിംഗാണ് റാവുവിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ഒടുവിൽ മോചിതൻ എന്നും ഇന്ദിര ജയ്‌സിംഗ് ട്വീറ്റ് ചെയ്തു.