ഹോം › ദേശീയം

തെരുവ് പട്ടികള്‍ക്ക് വേണ്ടി കുരക്കുന്നവര്‍ ഈ വീഡിയോ കാണണം; വൃദ്ധയെ കടിച്ചു വലിച്ച് നായ്ക്കൂട്ടം

By MJ News Desk · 23 Jan 2025, 06:35 PM

തെരുവ് പട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചും ചാനലുകളില്‍ സംസാരിച്ചും വ്യത്യസ്തരാകുന്നവര്‍ ഈ വാര്‍ത്തയും വീഡിയോയും കാണണം. കണ്ടേ മതിയാകൂ. ഒരു കൂട്ടം നായ്ക്കള്‍ ഒരു പ്രകോപനവുമില്ലാതെ ഒരു വൃദ്ധയെ കടിച്ചു കീറുന്ന ദൃശ്യമാണിത്. നായ്ക്കളെ ആട്ടിപായിപ്പിക്കാന്‍ പാവം വൃദ്ധ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. കൂടുതല്‍ ആക്രോശത്തോടെ വൃദ്ധക്ക് നേരെ ചീറിയടുത്ത നായ്ക്കള്‍ വയോധികയുടെ കാലില്‍ കടിച്ച് വലിച്ചിഴച്ചു. പഞ്ചാബിലെ ഖന്നയിലാണ് സംഭവം. ഈ ആഴ്ച മൂന്നാം തവണയാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതെന്ന് നാട്ടുകാര്‍ പറയുന്നു.

നയ് അബാദി ഏരിയയിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. വീട്ടുജോലിക്കാരിയായ സ്ത്രീ നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വീടിന്റെ ഗേറ്റിലേക്ക് ഓടുന്നത് കണ്ടെങ്കിലും കൃത്യസമയത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ക്കകം ഒരു നായ അവരുടെ കാലില്‍ വലിച്ച് താഴെ വീണു. ഉടന്‍ തന്നെ കൂടുതല്‍ നായ്ക്കള്‍ വന്ന് അവളുടെ കൈയും മുഖവും കടിക്കാന്‍ തുടങ്ങി. വൃദ്ധയുടെ അലര്‍ച്ചയും നായ്ക്കളുടെ കുരയും കേട്ട് വീട്ടില്‍ നിന്ന് ഓടിയെത്തിയ യുവാവാണ് വൃദ്ധയുടെ ജീവന്‍ രക്ഷിച്ചത്. ആക്രമണത്തില്‍ യുവതിക്ക് 15 മുറിവുകളെങ്കിലും ഏറ്റിട്ടുണ്ട്. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#atack#dog#old woman#punjab

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›