കരൂർ ദുരന്തത്തിന് ശേഷം സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ആദ്യ പൊതുയോഗം സേലത്ത്
Nov 20, 2025, 14:44 IST
കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. ഡിസംബർ ആദ്യവാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതം നടത്തും
സേലത്താകും ആദ്യ യോഗം നടക്കുക. യോഗം നടത്താനായി മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് നൽകി.
ഡിസംബർ 4ന് സേലത്ത് യോഗം ചേരാനാണ് നീക്കം. ആഴ്ചയിൽ നാല് യോഗം വീതം നടത്തും. നേരത്തെ കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് പര്യടനം നിർത്തിവെക്കുകയായിരുന്നു.