പോയി പണി നോക്കെടാ; സംഘ്പരിവാറിന്റെ ആരോപണങ്ങൾക്ക് വിജയ് സേതുപതിയുടെ മറുപടി

വിജയുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെ തമിഴ് താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. സംഘ്പരിവാർ സൈബർ ഗ്രൂപ്പുകളാണ് ഇതിലേറെയും. താനുമായി ബന്ധപ്പെട്ട ഒരു വിവാദത്തെ
 

വിജയുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെ തമിഴ് താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. സംഘ്പരിവാർ സൈബർ ഗ്രൂപ്പുകളാണ് ഇതിലേറെയും. താനുമായി ബന്ധപ്പെട്ട ഒരു വിവാദത്തെ കുറിച്ച് കണക്കിന് മറുപടി നൽകി രംഗത്തുവന്നിരിക്കുകയാണ് വിജയ് സേതുപതി

മതസംഘടനകൾ തമിഴ് സിനിമാ താരങ്ങളിൽ നിന്ന് പണം സ്വീകരിച്ച് മതപരിവർത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയ് യുടെ വീട്ടിൽ റെയ്ഡ് നടന്നതെന്നുമാണ് ഒരു വാർത്ത. വിജയ് സേതുപതി, ആര്യ തുടങ്ങിയവർ ഇത്തരത്തിൽ മതം മാറിയെന്നും സിനിമാ താരങ്ങളുടെ വീട്ടിൽ റെയ്ഡ് നടക്കുമെന്നും സംഘ് ഗ്രൂപ്പുകൾ പ്രചരിക്കുന്നുണ്ട്.

ആരോപണങ്ങളുടെ സ്‌ക്രീൻ ഷോട്ട് സഹിതം പോയി പണി നോക്കെടാ എന്നാണ് വിജയ് സേതുപതി ഇതിന് മറുപടി നൽകിയത്. ട്വിറ്റർ വഴിയായിരുന്നു വിജയ് സേതുപതിയുടെ മറുപടി.