{"vars":{"id": "89527:4990"}}

വിജയ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ പതിനൊന്ന് മണിക്ക്

 

ചെന്നൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കി വിജയ്. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തേക്കും. കോൺഗ്രസ്, വിസികെ, ഇടതു പാർട്ടികൾ എന്നിവർക്കു പുറമേ മുസ്ലീം ലീഗിന്‍റെ പിന്തുണയും വിജയ് ഉറപ്പാക്കിയിട്ടുണ്ട്.

ഭൂരിപക്ഷം ഉറപ്പാക്കിയതോടെ വിജയ് ആരാധകർ ആഘോഷം തുടങ്ങി. പാർട്ടി ആസ്ഥാനത്തിനു മുന്നിൽ വിജയുടെ വലിയ ഫ്ലക്സ് ബോർഡുകളുമായി ആരാധകർ നൃത്തം ചെയ്യുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം വിജയ് സിപിഎം പാർട്ടി ഓഫിസിൽ എത്തി.