വിജയ് ഒരു ചലനവുമുണ്ടാക്കില്ല, ആൾക്കൂട്ടം വോട്ടാകില്ല; തമിഴ്‌നാട്ടിൽ ബിജെപി വിജയിക്കുമെന്ന് ശരത്കുമാർ
Jan 20, 2026, 12:19 IST
തമിഴ്‌നാട്ടിൽ വിജയ്യും ടിവികെയും ചലനമുണ്ടാക്കില്ലെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ. ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ലെന്നും ശരത് കുമാർ പറഞ്ഞു. വിജയ് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്നും ശരത് കുമാർ ചൂണ്ടിക്കാട്ടി
വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും. ബിജെപി തമിഴ്‌നാട്ടിൽ അധികാരത്തിൽ എത്തും. എത്ര സീറ്റുകൾ നേടുമെന്ന് പറയാനാകില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് കുമാർ റഞ്ഞു.
വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് നേരത്തെ ടിവികെ അറിയിച്ചിരുന്നു. എഐഡിഎംകെയുമായും കോൺഗ്രസുമായും ചർച്ചകൾ നടന്നുവെന്ന അഭ്യൂഹങ്ങളും നേരത്തെ പ്രചരിച്ചിരുന്നു.