വൈറൽ താരത്തിന്‍റെ വിവാഹം; പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായി മധ്യപ്രദേശ് പൊലീസ്: വീണ്ടും കേരളത്തിലെത്തും
കുംഭമേള വൈറൽ താരത്തിന്‍റെ വിവാദ വിവാഹത്തില്‍ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്. കേസന്വേഷണത്തിന്‍റെ ഭാഗമായി മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലേക്കെത്തുമെന്നാണ് വിവരം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായാണ് സംഘം കേരളത്തിലേക്കെത്തുന്നത്.
പട്ടികവർഗ കമ്മിഷൻ നിർദേശപ്രകാരം കേസിൽ പുതിയ വകുപ്പുകളും ചേർക്കും. കുംഭമേള വൈറൽ താരത്തിന് പ്രായപൂർത്തിയായില്ലെന്ന് പട്ടികവർഗ കമ്മിഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ മധ്യപ്രദേശ് പൊലീസിനോടും കേരള പൊലീസിനും നിർദേശം നൽകിയത്.
കമ്മിഷൻ നിർദേശിച്ചത് പ്രകാരം ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കമ്മിഷന് മുന്നില്‍ ഹാജരായി. കേസിൽ അന്വേഷണം പൂർത്തിയായി ഇല്ലെന്നാണ് മധ്യപ്രദേശ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചതാണെന്നും വിവാഹത്തിൽ വീഴ്ച ഇല്ലെന്നുമാണ് കേരള പോലീസിന്‍റെ വാദം. കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും മധ്യപ്രദേശ് പൊലീസ് കമ്മിഷനെ അറിയിച്ചുത്. ഇരുപൊലീസ് സേനകളുടെയും അന്വേഷണത്തിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.