ആന്ധ്രയിൽ വൈറസ് ബാധയെ തുടർന്ന് ആയിരക്കണക്കിന് കോഴികൾ ചത്തു; കോഴിയിറച്ചി കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ഡോക്ടർമാർ

ആന്ധ്രാപ്രദേശിൽ വൈറസ് ബാധയെ തുടർന്ന് ആയിരക്കണക്കിന് ഇറച്ചിക്കോഴികൾ ചത്തൊടുങ്ങി. ഗോദാവരി തീരത്തുള്ള രണ്ട് ജില്ലകളിലെ ഫാമുകളിലാണ് കോഴികൾ ചത്തൊടുങ്ങിയത്. വി വി എൻ ഡി എന്ന വൈറസാണ്
 

ആന്ധ്രാപ്രദേശിൽ വൈറസ് ബാധയെ തുടർന്ന് ആയിരക്കണക്കിന് ഇറച്ചിക്കോഴികൾ ചത്തൊടുങ്ങി. ഗോദാവരി തീരത്തുള്ള രണ്ട് ജില്ലകളിലെ ഫാമുകളിലാണ് കോഴികൾ ചത്തൊടുങ്ങിയത്. വി വി എൻ ഡി എന്ന വൈറസാണ് രോഗബാധക്ക് കാരണം

സംഭവത്തിന് പിന്നാലെ ഭീമാവരം, തണുക്കു പ്രദേശങ്ങളിൽ കോഴി വിൽപ്പന പൂർണമായും നിർത്തിവെച്ചു. കുറച്ചു ദിവസത്തേക്കെങ്കിലും ആളുകൾ കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വെറ്ററിനറി ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിയിറച്ചി വിൽക്കാതിരിക്കാൻ ഇറച്ചി വിൽപ്പനക്കാർ തയ്യാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വടിപ്പാറുവിലെ ഫാമിൽ ഒരാഴ്ചക്ക് മുമ്പ് 20,000 കോഴികൾ തച്ചിരുന്നു. ഈ ഫാമിൽ നിന്ന് മറ്റ് ഫാമുകളിലേക്ക് കോഴികളെ എത്തിക്കുന്നതിനിടയിലാണ് വൈറസ് പടർന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.