വിശാഖപട്ടണം വിഷവാതക ദുരന്തം: 50 കോടി കെട്ടിവെക്കണമെന്ന് കമ്പനിയോട് ദേശീയ ഹരിത ട്രൈബ്യൂണൽ

വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ നടപടിയുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. എൽ ജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഹരിത
 

വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ നടപടിയുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. എൽ ജി പോളിമേഴ്‌സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു.

ദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് എൽ ജി പോളിമേഴ്‌സ് ഉടൻ 50 കോടി രൂപ കെട്ടിവെക്കാനും ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇന്നലെ പുലർച്ചെ വിഷവാതകം ചോർന്നതിന് പിന്നാലെ രാത്രി പന്ത്രണ്ടരയോടെ വീണ്ടും വിഷവാതക ചോർച്ചയുണ്ടായിരുന്നു. ഇതോടെ കൂടുതൽ പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു

രാവിലെയുണ്ടായ ചോർച്ച അടക്കാനുള്ള ശ്രമത്തിനിടെയാണ് വിഷവാതകം വീണ്ടും പരന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം പ്ലാന്റിലുണ്ടായിരുന്നതായി കലക്ടർ അറിയിച്ചു.

ദുരന്തത്തിൽ 12 പേരാണ് മരിച്ചത്. സംഭവത്തിൽ എൽ ജി പോളിമർ കമ്പനിക്കെതിരെ ആന്ധ്ര സർക്കാർ കേസെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാണത്തിന് ഉപയോഗിക്കുന്ന സ്‌റ്റെറീനാണ് ചോർന്നതെന്ന് കരുതുന്നു.