ഇറാനെ ആക്രമിക്കാൻ തീരുമാനിച്ചത് മോദിയുടെ സന്ദർശന സമയത്തോ; മറുപടിയുമായി ഇസ്രായേൽ
ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനിയെ ഇസ്രായേലും അമേരിക്കയും സംയുക്ത ആക്രമണത്തിലൂടെ വധിച്ചത് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇറാന് മേൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. മോദിയുടെ സന്ദർശന സമയത്ത് തന്നെ ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നോ എന്ന ചോദ്യവും രാജ്യാന്തര തലത്തിൽ ഉയർന്നിരുന്നു.
എന്നാൽ ഇതിന് മറുപടിയുമായി ഇസ്രായേൽ രംഗത്തുവന്നു. മോദി ഇസ്രായേൽ വിട്ടതിന് ശേഷമാണ് ഇറാനെതിരായ നീക്കത്തിനുള്ള അവസരം ലഭിച്ചതെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി പറഞ്ഞു. ഇസ്രായേൽ സന്ദർശിക്കുന്ന സമയത്ത് മോദിക്ക് ഇറാനെതിരായ ആക്രമണങ്ങളെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് ഇസ്രായേൽ അംബാസഡർ റൂവൻ അസർ വ്യക്തമാക്കി
പ്രധാനമന്ത്രി നരേന്ദ്രമോദി പോയതിന് ശേഷം മാത്രം ലഭിച്ച ഒരു അവസരമായിരുന്നു അത്. മോദിയുടെ സന്ദർശന സമയത്ത് പ്രാദേശിക വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്തത്. മറ്റൊന്നും പങ്കുവെച്ചില്ലെന്നും അസർ പറയുന്നു. ഫെബ്രുവരി 26ന് നരേന്ദ്രമോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ 17 കരാറുകളിൽ ഒപ്പുവെച്ചിരുന്നു.