കാവി അടുപ്പിക്കാതെ ബംഗാൾ: തൃണമൂൽ വീണ്ടും അധികാരത്തിലേക്ക്, മമത തോൽവിയിലേക്കും

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേക്ക്. ബിജെപിക്ക് സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദിവസങ്ങളോളം
 

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേക്ക്. ബിജെപിക്ക് സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദിവസങ്ങളോളം കിടന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിട്ടും കാര്യമായ യാതൊരു ഫലവും ബിജെപിക്ക് ഇവിടെ ലഭിച്ചിട്ടില്ല

അതേസമയം നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അടി തെറ്റുകയാണ്. ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്കെതിരെ മൂവായിരത്തോളം വോട്ടുകൾക്ക് മമത പിന്നിലാണ്. നിലവിൽ 229 സീറ്റുകളിൽ 204 ഇടത്ത് തൃണമൂൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപി 84 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.