{"vars":{"id": "89527:4990"}}

സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കും: ബംഗാൾ ഗവർണർ സി വി ആനന്ദബോസിന് വധഭീഷണി
 

 

ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി. സ്‌ഫോടനത്തിലൂടെ സിവി ആനന്ദബോസിനെ ഇല്ലാതാക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ലോക്ഭവൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. 

ഇന്നലെ രാത്രി വൈകിയാണ് ലോക്ഭവനിൽ ഗവർണറെ കൊലപ്പെടുത്തുമെന്ന ഇമെയിൽ സന്ദേശം ലഭിച്ചത്. പിന്നാലെ ലോക്ഭവന്റെ സുരക്ഷ വർധിപ്പിച്ചു. ഭീഷണി സന്ദേശത്തിന് പിന്നാലെ കൊൽക്കത്ത പോലീസും സിആർപിഎഫും ഗവർണറുടെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി.

ഗവർണറുടെ സുരക്ഷാ ചുമതലയുള്ള സേനകൾ അർധരാത്രി യോഗം ചേർന്നതായും ഗവർണറുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ അറിയിച്ചു. നിലവിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഗവർണർ.