'കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ വണ്ടിയിടിച്ച് നായ ചത്താൽ ഡ്രൈവർ വിഷമിക്കുമോ എന്നാണ് മോദി ചോദിച്ചത് '
 

 

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡൽഹി രാജ്ഘട്ടിൽ കോൺഗ്രസ് നടത്തുന്ന സത്യഗ്രഹ സമരം എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ഉദ്ഘാടനം ചെയ്തു. രാജ്യം മുഴുവൻ പ്രതിഷേധം നടക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. ഒരു വ്യക്തിയുടെ അഹങ്കാരത്തിനുള്ള മറുപടി കാലം നൽകും. രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് രാഹുലിന്റെ പോരാട്ടം

കർണാടകയിൽ നടത്തിയ പ്രസംഗത്തിന് കേസെടുത്തത് സൂറത്തിലാണ്. രാഹുൽ നിർഭയനായി സംസാരിക്കും. ജോഡോ യാത്രയിലെ ജനപിന്തുണ സർക്കാരിനെ ചൊടിപ്പിച്ചു. അദാനിയുമായുള്ള മോദിയുടെ ബന്ധം ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു. മോദിക്ക് മറുപടിയില്ല. ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കപ്പെടുമോ എന്നാണ് മോദി ചോദിച്ചത്. 

ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി. ഇപ്പോഴത്തെ പ്രതിസന്ധിയെ രാഹുൽ അതിജീവിക്കുമെന്നും മല്ലികാർജുന ഖാർഗെ പറഞ്ഞു. വൈകുന്നേരം അഞ്ച് മണിവരെയാണ് രാജ്ഘട്ടിൽ സത്യഗ്രഹ സമരം നടക്കുന്നത്.