{"vars":{"id": "89527:4990"}}

വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നൽകിയത് ആര്; അമിത് ഷായ്‌ക്കെതിരെ കെ. സി. വേണുഗോപാൽ

 

വിദ്യാർഥി പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ നടപടിക്ക് ഉത്തരവ് നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ച് ഇരിക്കുന്നുവെന്നും കെ. സി. വേണുഗോപാല്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ഒട്ടും പിന്നോട്ടില്ലെന്നും അമിത് ഷാ പ്രസ്താവന നടത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ വിശ്വാസികളുടെ പണം അടിച്ച് മാറ്റിയെന്നും കേന്ദ്രം മൗനം പാലിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

എഫ്‌സിആർഎ ബിൽ ദുരുദ്ദേശത്തോടെയാണ് കൊണ്ടുവന്നതെന്ന് കെ. സി. വേണുഗോപാൽ ആരോപിച്ചു. ബിൽ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അതിലെ ഇളവുകളെക്കുറിച്ച് പ്രതിപക്ഷവുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.