{"vars":{"id": "89527:4990"}}

ബിഹാറിൽ ആര് വാഴും ആര് വീഴും; വോട്ടെണ്ണൽ എട്ട് മണിയോടെ, പ്രതീക്ഷയോടെ മുന്നണികൾ
 

 

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അൽപ്പ സമയത്തിനകം ആരംഭിക്കും. എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിൽ ശക്തമായ മത്സരമാണ് ബിഹാറിൽ നടന്നത്. സംസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിലായാണ് എണ്ണുന്നത്

പത്ത് മണിയോടെ തന്നെ ട്രെൻഡ് മനസ്സിലാകും. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ അധികാര തുടർച്ചയാണ് പ്രവചിച്ചത്. എന്നാൽ എക്‌സിറ്റ്‌പോളുകൽ തെറ്റാണെന്ന് മഹാഗത്ബന്ധൻ സഖ്യം തെളിയിക്കുമെന്നും തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്നും ആർജെഡി വ്യക്തമാക്കി

എന്നാൽ ബിഹാറിൽ ബിജെപി ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണെന്നായിരുന്നു പാർട്ടി വക്താവ് ജയ് വീർ ഷെർഗിൽ പറഞ്ഞത്. മഹാസഖ്യത്തിന് ജനങ്ങൾ പാഠം പഠിപ്പിക്കും. രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും ജനങ്ങൾ വെറുതെവിടില്ലെന്നും ബിജെപി പറഞ്ഞു