ഹോം › ദേശീയം

പടക്കം എന്തു കൊണ്ട് രാജ്യവ്യാപകമായി നിരോധിക്കുന്നില്ല‍: സുപ്രീം കോടതി

By News Desk · 11 Nov 2024, 06:50 PM

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ എന്തു കൊണ്ട് രാജ്യവ്യാപകമായി പടക്കം നിരോധിക്കുന്നില്ലെന്ന ചോദ്യവുമായി സുപ്രീം കോടതി. ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. നിയന്ത്രണാതീതമായ രീതിയിൽ പടക്കം പൊട്ടിക്കുന്നത് ആരോഗ്യവാന്മാരായിരിക്കുക എന്ന പൗരന്മാരുടെ മൗലികാവകാശത്തെ ബാധിക്കും. നിർദിഷ്ട സമയത്ത് മാത്രം എന്തു കൊണ്ട് പടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വർഷം മുഴുവൻ മലിനീകരണം ഉള്ള സാഹചര്യത്തിൽ എന്തു കൊണ്ടാണ് കുറച്ചു മാസങ്ങൾ മാത്രം നിയന്ത്രണമെന്നും കോടതി ചോദിച്ചു. പടക്കങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹി സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. നവംബർ 25നു മുൻപ് ഒരു വർഷത്തേക്ക് പടക്കങ്ങൾ പൂർണമായും നിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കാമെന്നും പടക്കം പൊട്ടിക്കുന്നത് മൗലികാവകാശമായി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#supreme court

ബന്ധപ്പെട്ട വാർത്തകൾ

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
പൂർണ്ണ പേജ് കാണുക ›