ഹോം › ദേശീയം

യുവാവിന്റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; വ്യാജ കേസുകള്‍ പിന്‍വലിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി

By MJ News Desk · 10 Dec 2024, 10:07 PM

വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ജീവനൊടുക്കിയ ടെക്കിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ച ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷി(34)ന്റെ 24 പേജുള്ള ആത്മഹത്യ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. തനിക്കെതിരെ ഭാര്യയും അവരുടെ ബന്ധുക്കളും ചേര്‍ന്ന് നല്‍കിയ വ്യാജ കേസുകള്‍ പിന്‍വലിക്കാന്‍ തന്നോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഭാര്യ, ഭാര്യയുടെ കുടുംബാംഗങ്ങള്‍, ഉത്തര്‍പ്രദേശിലെ ഒരു ജഡ്ജി എന്നിവര്‍ക്കെതിരേയുള്ള ആരോപണങ്ങളാണ് അതുല്‍ ചിത്രീകരിച്ച വീഡിയോയിലുള്ളത്. അതുലിന്റെ മരണത്തില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ടെന്ന് സഹോദരനും വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരിക്കുകയാണ് പോലീസ്. വ്യാജകേസുകള്‍ വര്‍ധിക്കുന്നതില്‍ രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും പങ്കുണ്ടെന്നും കാണിച്ച് രാഷ്ട്രപതിയ്ക്ക് അതുല്‍ എഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. തനിക്കെതിരേയുള്ള എല്ലാ വ്യാജകേസുകളും പിന്‍വലിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുന്ന കുറിപ്പും അതുല്‍ സൂക്ഷിച്ചിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bengluru#dowry#man suicide#wife

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›