മുൻ സൈനികോദ്യോഗസ്ഥനെ കുത്തിക്കൊന്നു; ഭാര്യ അറസ്റ്റിൽ

കരസേനയിൽ ക്യാപ്റ്റനായിരുന്ന ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. കുട്ടികളുടെ കൺമുന്നിലിട്ടായിരുന്നു കൊലപാതകം. റിട്ടയേഡ് ക്യാപ്റ്റനായ വിശാൽ ദിവാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആർമിയിൽ ഡോക്ടറായ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
രാജേന്ദ്രനഗറിലെ പി ആന്റ് ടി കോളനിയിലാണ് വിശാൽ ദിവാനും ഭാര്യ സബിന റോഷനും താമസിച്ചിരുന്നത്. 14 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരുവരും മദ്യപിച്ച ശേഷം ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

രോഷാകുലനായ സബിന കത്തിയെടുത്ത് വിശാലിനെ കുത്തുകയായിരുന്നു. സംഭവം കണ്ട കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുത്തേറ്റ നിലയിൽ വിശാലിനെ കണ്ടെത്തിയത്. ഉടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വിശാൽ മരിച്ചിരുന്നു. സംഭവത്തിൽ ഭാര്യ സബിനയെ പൊലീസ് അറസ്റ്റ് ചെയ്തു