ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു: ഹെക്ടർ കണക്കിന് വനം കത്തിനശിച്ചു, നാല് മരണം

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. നാല് പേർ ഇതിനോടകം മരിച്ചു. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചു. വിവിധ മേഖലയിലായി 62 ഹെക്ടറോളം വനഭൂമിയിലാണ് കാട്ടുതീ പടർന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് തീ
 

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. നാല് പേർ ഇതിനോടകം മരിച്ചു. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചു. വിവിധ മേഖലയിലായി 62 ഹെക്ടറോളം വനഭൂമിയിലാണ് കാട്ടുതീ പടർന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത്

തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.