ഹോം › ദേശീയം

അടൽ സേതു പാലത്തിൽ നിന്ന് കടലിൽ ചാടാനൊരുങ്ങി സ്ത്രീ; മുടിയിൽ പിടിച്ച് കാർ ഡ്രൈവർ, അതിസാഹസിക രക്ഷപ്പെടുത്തൽ

By MJ Desk · 17 Aug 2024, 11:27 AM

മുംബൈ അടൽസേതു പാലത്തിൽ നിന്ന് കടലിലേക്ക് ചാടാനൊരുങ്ങിയ സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തി ടാക്‌സി കാർ ഡ്രൈവറും പോലീസും. മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലാണ് സംഭവം. മുംബൈ മുളുന്ദ് സ്വദേശി റീമ പട്ടേലാണ് വാടകക്കെടുത്ത കാറുമായി അടൽസേതു പാലത്തിലേക്ക് എത്തിയത്. യാത്രക്കിടെ പാലത്തിൽ വെച്ച് കാർ നിർത്താൻ റീമ ഡ്രൈവറോട് ആവശ്യപ്പെട്ടു കാറിൽ നിന്നിറങ്ങിയ ഇവർ പാലത്തിന്റെ കൈവരിൽ കയറി ഇരുന്നു. ഇതോടെ അപകടം മണത്ത ഡ്രൈവർ ഇവർക്ക് സമീപത്ത് തന്നെ നിലയുറപ്പിച്ചു. ഇതിനിടെയാണ് സൈറൺ ഇട്ട് ട്രാഫിക് പോലീസ് വാഹനം ഇതുവഴി പാഞ്ഞെത്തിയത്. ഇതോടെ റീമ കടലിലേക്ക് ചാടാനൊരുങ്ങി. ഇത് മുൻകൂട്ടി കണ്ട ഡ്രൈവറായ സഞ്ജയ് ദ്വാരക് യാദവ് റീമയുടെ മുടിയിൽ പിടിച്ചു. ഇതോടെ റീമ പാലത്തിൽ നിന്ന് താഴേക്ക് തൂങ്ങിയാടി അപ്പോഴേക്കും ട്രാഫിക് പോലീസ് വണ്ടിയിൽ നിന്ന് ദ്രുതഗതിയിൽ ചാടിയിറങ്ങി പാലത്തിന്റെ കൈവരിയിൽ കയറി സഞ്ജയ്‌ക്കൊപ്പം യുവതിയെ പിടിച്ചുനിർത്തി. കുറച്ചുനേരം പണിപ്പെട്ട് സ്ത്രീയെ വലിച്ചു മുകളിലേക്ക് കയറ്റുകയായിരുന്നു. പാലത്തിൽ ഒരു കാർ നിർത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സ്ഥലത്തെത്തിയതെന്ന് പോലീസ് അറിയിച്ചു. https://twitter.com/CPMumbaiPolice/status/1824541213669855254?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1824541213669855254%7Ctwgr%5E7e16a4caea0df6cf5acb921eaea8eb908a99870b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftaxi-driver-saves-woman-atal-setu-bridge-mumbai-263834

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#atal setu#suicide attempt

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›