{"vars":{"id": "89527:4990"}}

വ​നി​താ ഡോ​ക്ട​ർ മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

 

അമൃത്സർ: പ​ഞ്ചാ​ബി​ൽ വ​നി​താ ഡോ​ക്ട​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ല​ന്ധ​റി​ലെ നാ​ഷ​ണ​ൽ ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ ഉ​ട​മ​യും ഡോ​ക്ട​റു​മാ​യ പീ​യൂ​ഷി​ന്‍റെ ഭാ​ര്യ ഡോ. ​മീ​നാ​ക്ഷി​യെ​യാ​ണ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പീ​യു​ഷു​മാ​യി പി​രി​ഞ്ഞ് ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു മീ​നാ​ക്ഷി. 2018 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ആ​ശു​പ​ത്രി​യി​ലെ ഒ​രു ന​ഴ്സു​മാ​യി പീ​യു​ഷി​ന് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മീ​നാ​ക്ഷി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ മീ​നാ​ക്ഷി, ഇ​തേ​ക്കു​റി​ച്ച് പീ​യു​ഷി​നോ​ടു ചോ​ദി​ക്കു​ക​യും ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. പീ​യു​ഷ്, മീ​നാ​ക്ഷി​യെ പ​തി​വാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്ന് മീ​നാ​ക്ഷി​യു​ടെ മാ​താ​വ് ആ​രോ​പി​ച്ചു. പ​ല​പ്പോ​ഴും ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം "ഞാ​ൻ മീ​നാ​ക്ഷി​യെ അ​ടി​ച്ചു, എ​നി​ക്ക് തെ​റ്റു​പ​റ്റി' എ​ന്ന് പീ​യു​ഷ് പ​റ​യു​മാ​യി​രു​ന്നു​വെ​ന്ന് മീ​നാ​ക്ഷി​യു​ടെ മാ​താ​വ് വെ​ളി​പ്പെ​ടു​ത്തി.

പീ​യു​ഷി​ന്‍റെ ശാ​രീ​രി​ക ആ​ക്ര​മ​ണ​ത്തി​ൽ മ​ടു​ത്ത മീ​നാ​ക്ഷി, 2025 ജൂ​ലൈ മു​ത​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ വി​വാ​ഹ​മോ​ച​നം തേ​ടു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. മീ​നാ​ക്ഷി സ്വ​ന്ത​മാ​യി ഒ​രു വീ​ട് വാ​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​തി​നാ​യി ബാ​ങ്കി​ൽ പോ​യ​പ്പോ​ൾ, ത​ന്‍റെ പേ​രി​ൽ 2.5 കോ​ടി രൂ​പ​യു​ടെ വാ​യ്പ ഉ​ണ്ടെ​ന്ന് അ​വ​ർ ക​ണ്ടെ​ത്തി

"ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് ഞ​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കാ​ര​ണം വ്യ​ക്ത​മാ​കൂ'.- മീ​നാ​ക്ഷി​യു​ടെ അ​മ്മ പ​റ​ഞ്ഞു. മീ​നാ​ക്ഷി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പീ​യൂ​ഷി​ന്‍റെ ഫോ​ൺ നി​ല​വി​ൽ സ്വി​ച്ച് ഓ​ഫ് ആ​ണ്. അ​ദ്ദേ​ഹ​ത്തെ ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.