ഹോം › ദേശീയം

ഇൻഡിഗോ വിമാനത്തിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ

By MJ Desk · 11 Oct 2024, 05:25 PM

ജയ്പൂർ-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. 45കാരനായ രാകേഷ് ശർമയാണ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്. ഇരുവരും ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു വിമാനത്തിന്റെ വിൻഡോ സീറ്റിലാണ് സ്ത്രീ ഇരുന്നത്. രാകേഷ് ശർമ ഇവരുടെ പിന്നിലും. യാത്രക്കിടെ ഇയാൾ സ്ത്രീയെ മോശമായി സ്പർശിക്കുകയായിരുന്നു. ഇക്കാര്യം സ്ത്രീ കാബിൻ ക്രൂവിനെ അറിയിച്ചു. ജീവനക്കാർ വിവരം വിമാനത്താവളത്തിൽ വിളിച്ച് അറിയിക്കുകയും വിമാനം ചെന്നൈയിൽ എത്തിയപ്പോൾ പോലീസ് ശർമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടൈൽ കമ്പനി ജീവനക്കാരനാണ് ശർമ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#indigo flight#rape attempt

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›