ഹോം › ദേശീയം

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു; മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകം

By MJ Desk · 10 Nov 2024, 10:46 AM

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂർ ജില്ലയിൽ സൈതോൺ ഗ്രാമത്തിലാണ് സംഭവം. വയലിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത് നവംബർ ഏഴിന് ജിരിബം ജില്ലയിലെ 31 വയസുകാരിയായ അധ്യാപികയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ജീവനൊടെ തീ കൊളുത്തി കൊന്നിരുന്നു. അക്രമികൾ മറ്റ് ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു അക്രമികളെ പിടികൂടുന്നതിനായി പോലീസുമായി ചേർന്ന് പ്രത്യേക ഓപറേഷൻ നടത്തുമെന്ന് സൈന്യം അറിയിച്ചു. വിളവെടുപ്പ് കാലത്ത് സാധാരണ ആക്രമണങ്ങൾ കുറയാറുണ്ട്. എന്നാൽ ഇതിന് വിപരീതമായ സംഭവവികാസങ്ങളാണ് നിലവിൽ മണിപ്പൂരിൽ നടക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#manipur

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›