വനിതാ ഡോക്ടറുടെ കൊലപാതകം: ആന്ധ്രയിൽ പ്രതിഷേധം വ്യാപകം; പ്രതികളെ വിട്ടുകിട്ടണമെന്ന് ജനക്കൂട്ടം

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മരിച്ച പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് നൂറുകണക്കിനാളുകലാണ് രംഗറെഡ്ഡി ജില്ലയിലെ ശദ്നഗർ പോലീസ് സ്റ്റേഷനിന്
 

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മരിച്ച പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് നൂറുകണക്കിനാളുകലാണ് രംഗറെഡ്ഡി ജില്ലയിലെ ശദ്‌നഗർ പോലീസ് സ്‌റ്റേഷനിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദ്-ബംഗളൂരു ഹൈവേക്ക് സമീപം യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. സംഭവത്തിൽ നാല് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ജനങ്ങൾ പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.

ഇരയോട് അവർ കാണിച്ച അതേ രീതിയിൽ അവരെയും ശിക്ഷിക്കണം. അത് ചെയ്യുന്നില്ലെങ്കിൽ പ്രതികളെ വിട്ടു തരൂ എന്ന് ജനക്കൂട്ടം വിളിച്ചുപറയുന്നുണ്ടായിരുന്നു. നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

പ്രതിഷേധം വ്യാപകമായതോടെ പ്രതികളെ ശദ്‌നഗർ പോലീസ് സ്‌റ്റേഷനിൽ നിന്നും കനത്ത സുരക്ഷയിൽ ചഞ്ചൽഗുഡ സെൻട്രൽ ജയിലിലേക്ക് മാറ്റി.