പാരാസെറ്റമോളും വേണം: ലോകരാജ്യങ്ങൾ അഭ്യർഥനയുമായി ഇന്ത്യക്ക് മുന്നിൽ

കൊവിഡ് ചികിത്സക്ക് പ്രതിരോധമെന്ന് കരുതപ്പെടുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന് പുറമെ പനിക്ക് ഉപയോഗിക്കുന്ന പാരസെറ്റമോളിനും ഇന്ത്യക്ക് മുന്നിൽ കൈ നീട്ടി ലോകരാജ്യങ്ങൾ. ലോകത്തേറ്റവും കൂടുതൽ പാരസെറ്റമോൾ ഗുളികകൾ
 

കൊവിഡ് ചികിത്സക്ക് പ്രതിരോധമെന്ന് കരുതപ്പെടുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്നിന് പുറമെ പനിക്ക് ഉപയോഗിക്കുന്ന പാരസെറ്റമോളിനും ഇന്ത്യക്ക് മുന്നിൽ കൈ നീട്ടി ലോകരാജ്യങ്ങൾ. ലോകത്തേറ്റവും കൂടുതൽ പാരസെറ്റമോൾ ഗുളികകൾ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

പ്രതിമാസം 5600 മെട്രിക് ടൺ പാരസെറ്റമോളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ പ്രതിമാസം 200 മെട്രിക് ടൺ ഉപയോഗം മാത്രമേ ഇതിനുള്ളു. ബാക്കിയുള്ളവെ ഇറ്റലി, ജർമനി, യുകെ, അമേരിക്ക, സ്‌പെയിൻ, കാനഡ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇതുവഴി 730 കോടി രൂപ ഇന്ത്യക്ക് പ്രതിവർഷം ലഭിക്കുന്നുണ്ട്

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ മരുന്നകളിലൊന്നാണ് പാരാസെറ്റമോളും. എന്നാൽ യുകെ ആവശ്യപ്പെട്ടതിനെ തുടർന്ന് അങ്ങോട്ടേക്ക് പാരസെറ്റാമോൾ കയറ്റി അയക്കും. യുകെക്ക് പുറമെ ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളും പാരസെറ്റാമോൾ കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നും പുതിയ ഓർഡറുകൾ ഇന്ത്യക്ക് വന്നിട്ടുണ്ട്. അതേസമയം കയറ്റുമതി നിയന്ത്രണമുള്ളതിനാൽ ഇത് ബുദ്ധിമുട്ടാണ്. വരും ദിവസങ്ങളിൽ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് തീരുമാനമെടുത്തേക്കും.