പ്രക്ഷോഭങ്ങളെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ അടിച്ചമർത്താനാണ് മോദിയുടെ ശ്രമമെന്ന് മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ കേന്ദ്രസർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ അടിച്ചമർത്തുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്ത് മതസ്പർധയുണ്ടാക്കാനാണ് മോദി സർക്കാർ
 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ കേന്ദ്രസർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ അടിച്ചമർത്തുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്ത് മതസ്പർധയുണ്ടാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

സർക്കാരിന് പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള തിടുക്കം മനസ്സിലാകും. എന്നാൽ എന്തുകൊണ്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴർക്ക് ഈ പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് ഇറാനിൽ നിന്നും സൗദിയിൽ നിന്നുമുള്ള ന്യൂനപക്ഷങ്ങൾക്കും ഈ പരിഗണന ലഭിക്കാത്തത്. മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യകൾക്കും പരിഗണനയില്ലെന്നും യശ്വന്ത് സിൻഹ ചൂണ്ടിക്കാട്ടി

ഹിന്ദു, മുസ്ലീം, പാക്കിസ്ഥാൻ എന്നീ മൂന്ന് വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് മോദിയുടെയും അമിത് ഷായുടെയും ദേശീയ നയങ്ങൾ രൂപപ്പെടുന്നത്. വർഗീയ ധ്രൂവീകരണത്തിലൂടെ രാഷ്ട്രീയ ലാഭം കൊയ്യുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും യശ്വന്ത് സിൻഹ ആരോപിച്ചു