ഹോം › ദേശീയം

യെച്ചൂരിയുടെ ഭൗതിക ദേഹം വൈകിട്ട് വസന്ത് കുഞ്ചിലെ വീട്ടിലെത്തിക്കും; ആറ് മണി മുതൽ പൊതുദർശനം

By MJ Desk · 13 Sep 2024, 07:10 AM

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയിൽ ആറ് മണി മുതൽ പൊതുദർശനം നടക്കും. നിലവിൽ ഡൽഹി എയിംസ് ആശുപത്രി മോർച്ചറിയിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണി മുതൽ എകെജി ഭവനിൽ പൊതുദർശനം. വൈകിട്ട് 3 മണി വരെയാണ് എകെജി ഭവനിൽ പൊതുദർശനം നടക്കുക. ഇതിന് ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം പഠനാവശ്യങ്ങൾക്കായി എയിംസ് ആശുപത്രിക്ക് വിട്ടുനൽകും. ഡൽഹി എയിംസ് ആശുപത്രിയിൽ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19 മുതൽ ചികിത്സയിലായിരുന്ന യെച്ചൂരി ഇന്നലെയാണ് അന്തരിച്ചത്. 2015ലാണ് അദ്ദേഹം ആദ്യമായി സിപിഎം ജനറൽ സെക്രട്ടറി പദത്തിലെത്തുന്നത്. 2022ൽ മൂന്നാം തവണയും സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സമ്മേളന കാലയളവിലാണ് യെച്ചൂരി വിടവാങ്ങിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sitaram yechuri

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›