പശുക്കളെ കശാപ്പ് ചെയ്യാൻ ആരെയും അനുവദിക്കില്ല; പശു ആശുപത്രി ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

പശുക്കളെ ഉപദ്രവിക്കാനോ കശാപ്പ് ചെയ്യാനോ ആരെയും അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവൻ കൃഷ്ണൻ പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവന്റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ ഞങ്ങൾക്ക്
 

പശുക്കളെ ഉപദ്രവിക്കാനോ കശാപ്പ് ചെയ്യാനോ ആരെയും അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവൻ കൃഷ്ണൻ പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവന്റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ ഞങ്ങൾക്ക് സഹിക്കില്ല. ഇത് തീരുമാനമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

പശുക്കളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മഥുരയിൽ മാതാജി പശു ഷെൽട്ടർ ഹോമിലെ പശു ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി. രോഗം വരാതിരിക്കാൻ പശുക്കൾക്ക് പ്രതിരോധ മരുന്നും വാക്‌സിനുകളും എല്ലാ ജില്ലകളിലും നൽകിയിട്ടുണ്ട്. മരുന്ന് നൽകിയ പശുക്കൾക്ക് ടാഗ് നൽകും. മരുന്ന് ലഭിക്കാത്ത പശുക്കളെ കണ്ടുപിടിച്ച് മരുന്ന് നൽകും

അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കുന്നവർക്ക് സർക്കാർ 900 രൂപ പ്രതിമാസം ഗ്രാൻഡ് അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.