ഡൽഹിയിൽ പാർക്കിലിരുന്ന യുവാവിനെ അജ്ഞാതൻ വെടിവെച്ച് വീഴ്ത്തി

ഡൽഹിയിലെ ജനക്പുരിയിൽ പാർക്കിലിരിക്കുകയായിരുന്ന യുവാവിന് നേരെ വെടിവെപ്പ്. മഹാവീർ എൻക്ലേവ് നിവാസിയായ ഇരുപത്തിമൂന്നുകാരന് നേരെയാണ് വെടിവെപ്പുണ്ടായത്. ജനക്പുരി ക്ഷേത്രത്തിന് സമീപത്തുള്ള പാർക്ക് ബഞ്ചിൽ കാൽ കയറ്റി ഇരിക്കുകയായിരുന്നു
 

ഡൽഹിയിലെ ജനക്പുരിയിൽ പാർക്കിലിരിക്കുകയായിരുന്ന യുവാവിന് നേരെ വെടിവെപ്പ്. മഹാവീർ എൻക്ലേവ് നിവാസിയായ ഇരുപത്തിമൂന്നുകാരന് നേരെയാണ് വെടിവെപ്പുണ്ടായത്. ജനക്പുരി ക്ഷേത്രത്തിന് സമീപത്തുള്ള പാർക്ക് ബഞ്ചിൽ കാൽ കയറ്റി ഇരിക്കുകയായിരുന്നു യുവാവ്

ഇവിടെ എത്തിയ ഒരാൾ ആലം എന്ന 23കാരനോട് കാൽ താഴെ ഇറക്കി വെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആലം ഇത് അനുസരിച്ചില്ല. അൽപസമയത്തിന് ശേഷം ഇയാൾ രണ്ട് പേർക്ക് ഒന്നിച്ച് എത്തി ആലമിനോട് വീണ്ടും കാല് താഴ്ത്തിയിടാൻ ആവശ്യപ്പെട്ടു

വഴങ്ങാതെ വന്നപ്പോൾ ഉന്തും തള്ളുമായി. ഇതിനിടെ സംഘത്തിലെ ഒരാൾ ആലമിന് നേരെ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ആലമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു