കൊവിഡ് സംശയിച്ച് യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മടിച്ച് ബന്ധുക്കൾ; അന്ത്യകർമങ്ങൾ നടത്തി പോലീസ്

കർണാടകയിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്ന് യുവാവിന്റെ അന്ത്യകർമങ്ങൾ നടത്തിയത് പോലീസ്. മൈസൂരിന് സമീപത്തുള്ള ചാമരാജനഗറിലാണ് സംഭവം മാനസികവെല്ലുവിളി നേരിടുന്ന 44കാരനാണ് നാല് ദിവസങ്ങൾക്ക്
 

കർണാടകയിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്ന് യുവാവിന്റെ അന്ത്യകർമങ്ങൾ നടത്തിയത് പോലീസ്. മൈസൂരിന് സമീപത്തുള്ള ചാമരാജനഗറിലാണ് സംഭവം

മാനസികവെല്ലുവിളി നേരിടുന്ന 44കാരനാണ് നാല് ദിവസങ്ങൾക്ക് മുമ്പ് വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ യുവാവിന് കൊവിഡ് ബാധയുണ്ടെന്ന സംശയത്തിൽ മൃതദേഹം ഏറ്റെടുക്കാനില്ലെന്ന് ബന്ധുക്കൾ പറയുകയായിരുന്നു. തുടർന്നാണ് പോലീസുകാർ ചേർന്ന് അന്ത്യകർമങ്ങൾ നടത്തി മൃതദേഹം സംസ്‌കരിച്ചത്.

എഎസ്‌ഐ മാദേഗൗഡയുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. രണ്ട് പോലീസുകാർ ചേർന്ന് കുഴിയെടുത്തു. മതാചാര പ്രകാരമുള്ള എല്ലാ കർമങ്ങളും പൂർത്തിയാക്കിയായിരുന്നു സംസ്‌കാരം.