ഭാര്യയെയും സഹോദരി ഭർത്താവിനെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ

ഭാര്യയെയും സഹോദരിയുടെ ഭർത്താവിനെയും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ സഫാൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദിലീപ് താക്കൂർ എന്ന യുവാവാണ്
 

ഭാര്യയെയും സഹോദരിയുടെ ഭർത്താവിനെയും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ സഫാൽ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദിലീപ് താക്കൂർ എന്ന യുവാവാണ് കൊലപാതകങ്ങൾ നടത്തിയത്

ദിലീപ് ജോലി കഴിഞ്ഞ് മടങ്ങി വരവെ ഇയാളുടെ ഭാര്യ സംഗീതയെയും സഹോദരി ഭർത്താവ് ശ്രാവണിനെയും കിടപ്പറയിൽ ഒന്നിച്ച് കാണുകയായിരുന്നു. പ്രകോപിതനായ ദിലീപ് മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി

സംഗീതയും ശ്രാവണും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങൾക്കൊപ്പമിരുന്ന ദിലീപിനെ പോലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്.