ആന്ധ്രാ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്
Jul 12, 2024, 16:58 IST
[ad_1]
[ad_2]
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ഗുണ്ടൂർ പോലീസ്. ടിഡിപി എംഎൽഎ രഘുരാമ കൃഷ്ണരാജുവിന്റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജഗന് പുറമെ ആന്ധ്രാ പോലീസിന്റെ സിഐഡി വിഭാഗം മുൻ മേധാവി പിവി സുനിൽ കുമാർ, ഇന്റലിജൻസ് വിഭാഗം മേധാവി പിഎസ്ആർ ആഞ്ജനേയലു എന്നിവരടക്കം നാല് പേർ കേസിലെ പ്രതികളാണ്
വധശ്രമം, കസ്റ്റഡി മർദനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് രഘുരാമ കൃഷ്ണരാജുവിന്റെ പാരതിയിൽ ഉന്നയിച്ചിരിക്കുന്നത്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി അഴിമതി ആരോപണങ്ങൾ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ഉയർന്നിരുന്നു.
[ad_2]