ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: കാണാതായ 136 പേരെയും മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽപ്പെട്ട് കാണാതായ 136 പേരെ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഇതുവരെ 60 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. ദുരന്തനിവാരണ സേന,
 

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽപ്പെട്ട് കാണാതായ 136 പേരെ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഇതുവരെ 60 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്.

ദുരന്തനിവാരണ സേന, ആർമിയുടെ വിവിധ വിഭാഗങ്ങൾ, വ്യോമസേന, പോലീസ്, അർധസൈനികർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. ഈ മാസം ഏഴാം തീയതിയാണ് അപകടം നടന്നത്.

അളകനന്ദ നദിയിലും കൈവഴികളിലുമാണ് മിന്നൽ പ്രളയമുണ്ടായത്. എൻടിപിസിയുടെ തപോവൻ-വിഷ്ണുഗഢ്, ഋഷിഗംഗ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.