എംപിമാരുടെ സസ്‌പെൻഷൻ; പാർലമെന്റ് കവാടത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം

കേരളത്തിൽ നിന്നുള്ള നാല് പേരടക്കം ഏഴ് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പാർലമെന്റ് കവാടത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാർലമെന്റ് കവാടത്തിൽ പ്രതിഷേധം.
 

കേരളത്തിൽ നിന്നുള്ള നാല് പേരടക്കം ഏഴ് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ പാർലമെന്റ് കവാടത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാർലമെന്റ് കവാടത്തിൽ പ്രതിഷേധം. കറുത്ത റിബൺ ധരിച്ച് കവാടത്തിൽ കോൺഗ്രസ് അംഗങ്ങൾ ധർണ നടത്തുകയാണ്

സസ്‌പെൻഷൻ നടപടി ഉടൻ പിൻവലിച്ച് ഡൽഹി കലാപത്തിൽ ചർച്ച വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ സസ്‌പെൻഷൻ നടപടി ഉടൻ പിൻവലിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഡൽഹി കലാപത്തിൻ മേലുള്ള ചർച്ച ഹോളിക്ക് ശേഷം നടത്താമെന്നാണ് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരിക്കുന്നത്.

അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പാർലമെന്റ് നടപടികൾ ബഹളത്തിൽ മുങ്ങുമെന്നാണ് വിവരം. ബഹളത്തെ തുടർന്ന് 12 മണി വരെ സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. ബെന്നി ബഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് അടക്കം ഏഴ് എംപിമാരെയാണ് സമ്മേളന കാലാവധി അവസാനിക്കും വരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.