കമൽനാഥ് സർക്കാരിന് ഗവർണറുടെ അന്ത്യശാസനം; ചൊവ്വാഴ്ച വിശ്വാസ വോട്ട് തേടണം

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് അന്ത്യശാസനം നൽകി ഗവർണർ ലാൽജി ടണ്ടൻ. ചൊവ്വാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം സർക്കാരിന് ഭൂരിപക്ഷമില്ലെന്ന ബോധ്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും
 

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് അന്ത്യശാസനം നൽകി ഗവർണർ ലാൽജി ടണ്ടൻ. ചൊവ്വാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം സർക്കാരിന് ഭൂരിപക്ഷമില്ലെന്ന ബോധ്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാരിന് നൽകിയ കത്തിൽ ഗവർണർ പറയുന്നു

കൊറോണ ഭീതിയെ തുടർന്ന് നിയമസഭാ സമ്മേളനം 26ലേക്ക് നീട്ടിവെച്ചിരുന്നു. പിന്നാലെ ബിജെപി എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഗവർണർ ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ സഭ ഇന്ന് കൊറോണ വൈറസ് ബാധയുടെ പേര് പറഞ്ഞ് 26ാം തീയതി വരെ പിരിയുകയായിരുന്നു. ഇതോടെ സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് തേടാൻ രണ്ടാഴ്ചത്തെ സാവകാശം ലഭിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് ഗവർണർ അന്ത്യശാസനം നൽകിയിരിക്കുന്നത്.