കുതിരക്കച്ചവടം അനുവദിക്കില്ല, മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന് സുപ്രീം കോടതി

മധ്യപ്രദേശിൽ എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തി ഇത്തരം കാര്യങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പു
 

മധ്യപ്രദേശിൽ എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തി ഇത്തരം കാര്യങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു

വിപ്പ് നൽകാത്ത പക്ഷം 16 എംഎൽഎമാരും വിശ്വാസ വോട്ടെടുപ്പിൽ ഹാജരാകില്ലെന്ന് വിമത എംഎൽഎമാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മനീന്ദർ സിംഗ് കോടതിയെ അറിയിച്ചു. 22 രാജി ലഭിച്ചു കഴിഞ്ഞു. ഇതിൽ ആറ് പേരുടെ രാജി ഒരേ ബാച്ചിൽ പെട്ടതായിരുന്നു. ഇതിൽ സ്പീക്കർ അന്വേഷണം നടത്തിയോയെന്ന് കോടതി ചോദിച്ചു

ആറ് പേരുടെ രാജി അംഗീകരിച്ചു കൊണ്ട് മാത്രം വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്നായിരുന്നു കോൺഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ് വി വാദിച്ചത്. തീരുമാനമെടുക്കാൻ തനിക്ക് സമയം വേണമെനന്നും സ്പീക്കർ വാദിച്ചു