കൊവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ച കൽബുർഗിയിൽ ലോക്ക് ഡൗൺ ലംഘിച്ച് രഥോത്സവം, വീഡിയോ

രാജ്യത്തെ കൊവിഡ് തീവ്രബാധിത മേഖലയായ കർണാടക കൽബുർഗിയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് രഥോത്സവം. ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങാണ് കൽബുർഗിയിൽ നടന്നത്. രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ
 

രാജ്യത്തെ കൊവിഡ് തീവ്രബാധിത മേഖലയായ കർണാടക കൽബുർഗിയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് രഥോത്സവം. ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങാണ് കൽബുർഗിയിൽ നടന്നത്. രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായാണ് രഥോത്സവം നടന്നത്. ക്ഷേത്രം ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലമാണ് കൽബുർഗി. ഇതിന് പിന്നാലെ രണ്ട് മരണങ്ങൾ കൂടി ഇവിടെ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബഫർ സോണിൽ നിന്ന് ഏതാനും മീറ്ററുകൾക്കപ്പുറമുള്ള ക്ഷേത്രത്തിലെ പരിപാടിയിലാണ് ആളുകൾ തടിച്ചുൂകൂടിയത്.

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശങ്ങളൊക്കെ കാറ്റിൽ പറത്തിയായിരുന്നു ഉത്സാവാഘോഷം. ഇതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. നിലവിൽ കൽബുർഗിയിൽ 20 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്