കോൺഗ്രസിൽ നിന്നാൽ ജനസേവനം സാധ്യമല്ല, നന്ദി പറഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ; 19 എംഎൽഎമാരും രാജിവെച്ചു

കോൺഗ്രസിൽ നിന്ന് പോകാൻ സമയമായെന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ. സോണിയാ ഗാന്ധിക്ക് നൽകിയ രാജിക്കത്തിലാണ് ഇക്കാര്യം പറയുന്നത്. 18 വർഷമായി കോൺഗ്രസിൽ അംഗമാണ്. ഇപ്പോൾ പോകാൻ സമയമായി.
 
കോൺഗ്രസിൽ നിന്ന് പോകാൻ സമയമായെന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ. സോണിയാ ഗാന്ധിക്ക് നൽകിയ രാജിക്കത്തിലാണ് ഇക്കാര്യം പറയുന്നത്. 18 വർഷമായി കോൺഗ്രസിൽ അംഗമാണ്. ഇപ്പോൾ പോകാൻ സമയമായി.

എന്റെ രാജ്യത്തെയും സംസ്ഥാനത്തെയും സേവിക്കുന്നത് തുടരും. കോൺഗ്രസിൽ നിന്ന് ജനസേവനം സാധ്യമല്ലെന്ന വിശ്വാസത്തിലാണ് രാജിവെക്കുന്നത്. പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോടും നേതാക്കളും നന്ദി അറിയിക്കുന്നതായും സിന്ധ്യ പറഞ്ഞു

സിന്ധ്യക്കൊപ്പം 19 എംഎൽഎമാരും രാജിവെച്ചിട്ടുണ്ട്. ഇതോടെ മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ വീഴുമെന്ന് ഏകദേശം ഉറപ്പായി. സർക്കാർ വീഴുന്നതിന് മുമ്പ് രാജി വെക്കാനാണ് കമൽനാഥിന്റെ തീരുമാനം.