കർഷക പ്രക്ഷോഭം: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രപതി നാളെ പാർലമെന്റിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കും. തിങ്കളാഴ്ച ബജറ്റ് അവതരണത്തിന് മുമ്പ് കർഷക സമരത്തിൽ സർക്കാരിന്റെ പ്രസ്താവന
 

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രപതി നാളെ പാർലമെന്റിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിക്കും. തിങ്കളാഴ്ച ബജറ്റ് അവതരണത്തിന് മുമ്പ് കർഷക സമരത്തിൽ സർക്കാരിന്റെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്നതും പരിഗണനയിലുണ്ട്.

നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. അതേസമയം ചെങ്കോട്ട അതിക്രമം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധത്തെ തടയാനാണ് ബിജെപിയുടെ നീക്കം. അക്രമത്തെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപെടാനും ബിജെപി ആലോചിക്കുന്നുണ്ട്

നാളെ തുടങ്ങി അടുത്ത മാസം 15 വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടം, മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെ രണ്ടാം ഘട്ടം എന്നിങ്ങനെയാണ് ബജറ്റ് സമ്മേളനം. രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസ് നിർദേശത്തോട് ഇടതുപാർട്ടികൾക്കും യോജിപ്പുണ്ട്. എൻഡിഎ വിട്ട ശിരോമണി അകാലിദളും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കും.