കർഷക സമരം: ഹരിയാന അതിർത്തിയിൽ സംഘർഷം

വിവാദ കർഷക നിയമങ്ങൾക്കെതിരെ, രാജസ്ഥാനിലെ ഷാജഹാൻപുരിൽ നിന്നു ഡൽഹിയിലേക്കു കർഷകർ നടത്തിയ പ്രകടനം സംഘർഷഭരിതമായി. ഇരുപത്തഞ്ചോളം ട്രാക്ടറുകളിൽ ഹരിയാന അതിർത്തിയിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജലപീരങ്കിയും
 

വിവാദ കർഷക നിയമങ്ങൾക്കെതിരെ, രാജസ്ഥാനിലെ ഷാജഹാൻപുരിൽ നിന്നു ഡൽഹിയിലേക്കു കർഷകർ നടത്തിയ പ്രകടനം സംഘർഷഭരിതമായി.

ഇരുപത്തഞ്ചോളം ട്രാക്ടറുകളിൽ ഹരിയാന അതിർത്തിയിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രകടനം തുടർന്നതോടെ ലാത്തിച്ചാർജ് നടത്തി. തുടർന്ന് ഡൽഹിയിലേക്കുള്ള ദേശീയപാത തടഞ്ഞ് കർഷകർ വഴിയിൽ കുത്തിയിരുന്നു. പ്രദേശത്ത് പൊലീസിനു പുറമേ അർധസേനാ വിഭാഗമായ സിഐഎസ്എഫിനെയും നിയോഗിച്ചു.